അലനും താഹയും പാര്‍ട്ടി പ്രവര്‍ത്തകരല്ല,മാവോയിസ്റ്റുകളെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി

single-img
7 December 2019

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമെതിരെ മുഖ്യമന്ത്രി. ഇരുവരും പാര്‍ട്ടി പ്രവര്‍ത്തകരല്ല,മാവോയിസ്റ്റുകളാണ്. പരിശോധന കഴിഞ്ഞു,അതില്‍ അവര്‍ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു.

ജപ്പാന്‍,കൊറിയ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കോഴിക്കോട്ടെ യുഎപിഎ കേസ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.അലനും താഹയ്ക്കും എതിരായ യുഎപിഎ കേസ് റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുഖ്യമന്ത്രി ഇരുവരെയും പൂര്‍ണമായും തള്ളി പ്രസ്താവന നടത്തിയിരിക്കുന്നത്