വാളയാര്‍ പീഡനക്കേസിലെ പ്രതിയെ നാട്ടുകാര്‍ ആക്രമിച്ചു

single-img
7 December 2019

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ നാട്ടുകാര്‍ ആക്രമിച്ചു. മൂന്നാം പ്രതിയായ മധുവിന് നേരയാണ് അട്ടപ്പള്ളം എന്ന സ്ഥലത്തുവച്ച് ആക്രമണമുണ്ടായത്.
റോഡരികില്‍ കിടന്ന മധുവിനെ പൊലീസാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.പ്രദേശത്ത് താമസിക്കാന്‍ പാടില്ലെന്ന് ഇയാളെ നാട്ടുകാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാര്‍ച്ച്‌ നാലിന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.