വിവാഹസത്കാരത്തിനിടെ നൃത്തം ചെയ്യുന്നത് നിര്‍ത്തിയതിന് യുവതിക്ക് നേരെ വെടിയുതിര്‍ത്തു; ഗുരുതരപരിക്കുകളുമായി ആശുപത്രിയില്‍

single-img
6 December 2019

ലഖ്‌നൗ: വിവാഹവേദിയില്‍ നൃത്തം അവതരിപ്പിക്കുന്നത് നിര്‍ത്തിയെന്നാരോപിച്ച് ഡാന്‍സറായ യുവതിയുടെ മുഖത്തേക്ക് വെടിയുതിര്‍ത്തു. ഹിന എന്ന ഡാന്‍സറെ കാന്‍പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുപിയിലെ ചിത്രകൂടിലാണ് ഡിസംബര്‍ ഒന്നിന് ധാരുണമായ ഈ സംഭവം നടന്നത്. ഗ്രാമമുഖ്യന്‍ സുധീര്‍ സിങ്ങ് പട്ടേലിന്റെ മകളുടെ വിവാഹസത്കാരത്തില്‍ നൃത്തപരിപാടികള്‍ക്കായാണ് ഹിന,നൈന എന്നീ യുവതികള്‍ എത്തിയത്. ഡാന്‍സിനിടെ പാട്ട് നിലച്ചപ്പോള്‍ അല്‍പ്പനേരം ഇവര്‍ ഡാന്‍സ് നിര്‍ത്തിവെച്ച് സ്റ്റേജില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് യുവതിയെ ഒരാള്‍ വെടിവെച്ചത്.വധുവിന്റെ ബന്ധുക്കള്‍ക്കും വെടിയേറ്റിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ടവരാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് സംശയിക്കുന്നു.