യുഎഇയിലെ സ്കൂളുകള്‍ക്ക് ഒരുമാസക്കാലം ശൈത്യകാല അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

single-img
6 December 2019

യുഎഇയിലെ സ്കൂളുകൾക്ക് ഈ അധ്യയന വർഷത്തെ ശൈത്യകാല അവധി ഈ മാസം 15ന് ആരംഭിക്കും. ഇന്ന് വിദ്യാഭ്യാസ മന്ത്രാലായം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി.

മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം ഡിസംബര്‍ 15 മുതല്‍ അടുത്ത വര്‍ഷം ജനുവരി ഒന്‍പത് വരെയാണ് ശൈത്യകാല അവധി. ഈ അവധി ദിവസങ്ങൾക്ക് പുറമെ വാരാന്ത്യ അവധി ദിനങ്ങള്‍ക്ക് ശേഷം ജനുവരി 12ന് സ്‌കൂളുകളിൽ ക്ലാസുകള്‍ പുനരാരംഭിക്കും.