ഒ​മാ​നി​ല്‍ എ​ച്ച്‌ഐ​വി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന

single-img
6 December 2019

ഒമാനില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്.
നാ​​ഷ​​ന​​ല്‍ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്സ് ആ​​ന്‍​​ഡ് ഇ​​ന്‍​​ഫ​​ര്‍​​മേ​​ഷ​​ന്‍ സെന്റര്‍ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​കളില്‍ 2017നെ ​​അ​​പേ​​ക്ഷി​​ച്ച്‌ 2018ല്‍ 5.2 ​​ശ​​ത​​മാ​​നം എ​​യ്ഡ്സ് രോ​​ഗി​​ക​​ളു​​ടെ വ​​ര്‍​​ധ​​ന​​ ഉ​​ണ്ടാ​​യാതായി പറയുന്നു.


2,927 കേ​​സു​​ക​​ള്‍ മ​​ന്ത്രാ​​ല​​യ​​ത്തി​​ല്‍ ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ണ്ട്. ഇ​​തി​​ല്‍ 1,866 പേ​​ര്‍ 25നും 49​​നും ഇ​​ട​​യി​​ല്‍ പ്രാ​​യ​​മു​​ള്ള​​വ​​രാ​​ണ്. നാ​​ലു​​​വ​​യ​​സ്സു​​വ​​രെ​​യു​​ള്ള എ​​ച്ച്‌.​​ഐ.​​വി ബാ​​ധി​​ത​​ര്‍ 69 പേ​​രാ​​ണെ​​ങ്കി​​ല്‍ അ​​ഞ്ചു​​മു​​ത​​ല്‍ 14 വ​​യ​​സ്സ്​ വ​​രെ​​യു​​ള്ള രോ​​ഗി​​ക​​ള്‍ 120 എ​​ണ്ണ​​മു​​ണ്ട്.

15 മു​​ത​​ല്‍ 24 വ​​യ​​സ്സ് വ​​രെ​​യു​​ള്ള​​വ​​രി​​ല്‍ 543 പേ​​ര്‍​​ക്കും 25 മു​​ത​​ല്‍ 49 വ​​യ​​സ്സു​​വ​​രെ​​യു​​ള്ള​​വ​​രി​​ല്‍ 1866 പേ​​ര്‍​​ക്കു​​മാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. 50 വ​​യ​​സ്സി​​നു മു​​ക​​ളി​​ലു​​ള്ള 329 പേ​​രാ​​ണ് എ​​ച്ച്‌.​​ഐ.​​വി ബാ​​ധി​​ച്ച്‌ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​തെ​​ന്നും ക​​ണ​​ക്കു​​ക​​ള്‍.