തമിഴ് ചിത്രം തമ്പിയിലെ പുതിയ ഗാനം പുറത്തിറങ്ങി

single-img
6 December 2019

ജിത്തു ജോസഫ് തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തമ്പി. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കാര്‍ത്തി, സത്യരാജ്, ജ്യോതിക, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ജ്യോതികയും, കാര്‍ത്തിയും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നത്.  സഹോദരങ്ങളായിട്ടാണ് ഇരുവരും സിനിമയില്‍ എത്തുന്നത്. വയാകോം 18 സ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും.