തെലങ്കാന ബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു

single-img
6 December 2019

ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാത്രി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെയാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചതോടെ പൊലീസ് വെടിവയ്ക്കുക യായിരുന്നു.

മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 28നാണ് സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരിയെ
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.