‘സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ…ഇത് അത് തന്നെ’; സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെ പ്രശംസിച്ച് കേരള പോലീസ്

single-img
6 December 2019

ഒരിക്കൽ സേവ് ദ ഡേറ്റ് ഫോട്ടോകൾ വിമർശിച്ചതിന്റെ പാപക്കറ കഴുകി കളയുകയാണ് കേരളാ പോലീസ് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ. അടുത്തിടെ നടന്ന സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്‌ ഇപ്പോൾ കേരള പോലീസ്.

ഹൈക്കോടതി സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ രണ്ട് ഹെല്‍മെറ്റുമായി നില്‍ക്കുന്ന വധുവിന്റെയും വരന്റെയും ഫോട്ടോക്കാണ് ഫേസ് ബുക്കിലൂടെ പോലീസിന്റെ അഭിനന്ദനം.

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ ഇത് അത് തന്നെ , അനുകരണീയ മാതൃകയായതിനാൽ ഇത് ഞങ്ങളിങ്ങെടുക്കുവാ…സേവ് ദ ഡേറ്റിലൂടെ സന്ദേശം പകർന്ന ധനേഷിനും ശ്രുതിക്കും ആശംസകൾ എന്ന അടിക്കുറിപ്പോടെയാണ് കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഈ ചിത്രം പങ്കുവെച്ചത്.

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ…ഇത് അത് തന്നെ😉😉അനുകരണീയ മാതൃകയായതിനാൽഇത് ഞങ്ങളിങ്ങെടുക്കുവാ…😎😎സേവ് ദ ഡേറ്റിലൂടെ…

Posted by Kerala Police on Thursday, December 5, 2019