ഉള്ളി വില വീണ്ടും വര്‍ധിക്കുന്നു; കിലോയ്ക്ക് 173 രൂപ

single-img
6 December 2019

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില വീണ്ടും കുതിച്ചുയരുന്നു. റെക്കോര്‍ഡ് വിലയിലാണ് ചെറിയുള്ളി വില്‍ക്കുന്നത്. ചെറിയുള്ളി കിലോയ്ക്ക് 173 രൂപയാണ് ഇപ്പോഴത്തെ വില.അതേ സമയം ഉള്ളിവില നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കച്ചവടക്കാര്‍ക്ക് സംഭരിച്ചു വയ്ക്കാനുള്ള ഉള്ളിയുട െഅളവ് കുറച്ചിരുന്നു. ഇതിനു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ആദ്യ ഘട്ടമെന്നോണം ഈജിപ്തില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. തീരുമാനിച്ചതില്‍ കൂടുതലായി 4000 ടണ്‍ കൂടി വീണ്ടും ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര നീക്കം.