ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്തു; അമ്മാവന്‍ അറസ്റ്റില്‍

single-img
6 December 2019

ഒൻപത് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മാവന്‍ ബലാത്സംഗം ചെയ്തതായി പരാതി. പശ്ചിമ ബംഗാളിലെ ഹൗറയ്ക്ക് സമീപം ബര്‍ഗ്രാം പഞ്ചായത്തിലാണ് വ്യാഴാഴ്ച മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്.

സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി ഇപ്പോൾ ആശുപതിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ അയൽവാസികൂടിയാണ് പ്രതിയായ അമ്മാവന്‍. കുട്ടിക്ക് കളിപ്പാട്ടം വാങ്ങി നല്‍കാനാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. അൽപസമയം കഴിഞ്ഞ് കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ചപ്പോള്‍ രക്തമൊലിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു.

ഇതിനെ തുടർന്ന് ഇവര്‍ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. കേസ് അന്വേഷിക്കുന്ന ശ്യാംപൂര്‍ പോലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.