മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ സദാചാരഗുണ്ടാ ആക്രമണം;എം രാധാകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേരള കൗമുദി

single-img
6 December 2019

തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ഗുണ്ടാ ആക്രണം നടത്തിയ പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. ഇയാള്‍ പ്രൂഫ് റീഡറായി ജോലി ചെയ്യുന്ന മാധ്യമസാഥാപനമായ കേരള കൗമുദിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ പറയുന്നത്.

മാധ്യമപ്രവര്‍ത്തകുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എം രാധാകൃഷ്ണനും അഞ്ച് പേര്‍ക്കും എതിരെയാണ് പോലീസ് കേസ്. രാധാകൃഷ്ണനെ പ്രസ് ക്ലബില്‍ നിന്ന് പുറത്താക്കുംവരെ പ്രതിഷേധങ്ങള്‍ തുടരാനാണ് വനിതാ മാധ്യമപ്രവര്‍ത്തകരുടെ തീരുമാനം. കഴിഞ്ഞ ദിവസം ഇയാളെ പത്രപ്രവര്‍ത്തക യൂനിയന്‍ അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചിരുന്നു.