ഐഎഫ്എഫ്കെ: കാൽപ്പന്ത് മാന്ത്രികന്റെ ജീവിത കഥയുമായ് ‘ഡീഗോ മറഡോണ’ നാളെ

single-img
6 December 2019

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ കാൽപ്പന്ത് മാന്ത്രികൻ ഡീഗോ മറഡോണയുടെ ജീവിത കഥയുടെ അഭ്രകാഴ്ച ‘ഡീഗോ മറഡോണ’ ശനിയാഴ്ച പ്രദർശിപ്പിക്കും. നാല് തവണ ബാഫ്റ്റ പുരസ്‌കാരം ലഭിച്ച ബ്രിട്ടീഷ് സംവിധായകന്‍ ആസിഫ് കപാഡിയ ഒരുക്കിയ ഈ ഡോക്യൂമെന്ററി സ്‌പെഷ്യല്‍ സ്‌ക്രീനിങ് വിഭാഗത്തിലാണ് നിശാഗന്ധി യിൽ പ്രദര്‍ശിപ്പിക്കുന്നത്.

ഫുട്‌ബോള്‍ ക്ലബായ ബാഴ്സലോണയില്‍ നിന്ന് നാപോളിയിലേക്ക് റെക്കോര്‍ഡ് പ്രതിഫല തുകയ്ക്ക് മറഡോണ നടത്തിയ കൂടുമാറ്റത്തിന്റെ അനാവരണവും,യുവേഫ കപ്പ് വിജയത്തിന്റെ യഥാർത്ഥ രംഗങ്ങളും ചിത്രത്തിൽ ഉണ്ട്.

വിജയമില്ലാതെ ഉഴറിയിരുന്ന എസ് എസ് സി നാപോളിയെ പ്രതിഭ കൊണ്ട് മറഡോണ വിജയത്തിന്റെ പാതയിലേക്ക് നയിച്ചു. നൂറ്റാണ്ടിന്റെ ഗോള്‍കൊണ്ട് തലമുറകളെ ത്രസിപ്പിച്ച ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ വളര്‍ച്ചയാണ് ചിത്രത്തിന്റെ പ്രമേയം.