ക്രിസ്തുമസിന് മെഗാ ഓഫറുകളും ഇളവുകളുമായി കല്യാണ്‍ ജൂവലേഴ്‌സ്‌

single-img
6 December 2019

ക്രിസ്തുമസിന് മെഗാ ഓഫറുകളും ഇളവുകളുമായി ഇന്ത്‌യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ്. പതിനയ്യായിരം രൂപയ്ക്കു മുകളില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഉറപ്പായ സമ്മാനങ്ങളും പണിക്കൂലിയില്‍ 30 ശതമാനം വരെ ഇളവും ലഭിക്കും. സമ്മാനമായി മൊബൈല്‍ ഫോണുകള്‍, ഹോം അപ്ലയന്‍സുകള്‍ തുടങ്ങി കൂടുതല്‍ തുകയ്ക്ക് ആഭരണം വാങ്ങുന്നവര്‍ക്ക് ബംപര്‍ സംമ്മാനമായി റഫ്രിജറേറ്ററുകളും ടെലിവിഷനുകളും ലഭിക്കും.

Support Evartha to Save Independent journalism

മൂന്നു ശതമാനം മുതല്‍ ആയിരിക്കും പണിക്കൂലി തുടങ്ങുക. കേരളത്തിലെ കല്യാണ്‍ ജൂവലേഴ്‌സ് ഛോറൂമുകളില്‍ 2020 ജനുവരി 31 വരെയായിരിക്കും ക്രിസതുമസ് ഓഫര്‍ കാലാവധി. ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് പരമാവധി നേട്ടം നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു.

വിവാഹസീസണ്‍കൂടി മുന്നില്‍ കണ്ടാണ് കൂടുതല്‍ ഓഫറുകള്‍ നല്‍കുന്നത്. കൂടാതെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്യാണിന്റെ നാലു തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിന്റെ പ്രയോജനങ്ങളും ലഭിക്കും.ഇതിലൂടെ ആഭരണങ്ങള്‍ കല്യാണ്‍ ബ്രാന്റിന്റെ ഷോറൂമുകളില്‍ ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും.

നവീനവും പരമ്പരാഗതവുമായ സ്വര്‍ണാഭരണങ്ങളുടെ കമനീയ ശേഖരമാണ് കല്യാണ്‍ ഒരുക്കിയിരിക്കുന്നത്.ബ്രൈഡല്‍ ആഭരണശേഖരമായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണ ശേഖരമായ തേജസ്വി പരമ്പരാഗത ആഭരണമായ മുദ്ര, നിമാ, എന്നിവയ്ക്കു പുറമേ ഡയ്മണ്ട് ആഭരണങ്ങളുടെ വിശാലമായ ശേഖരവും കല്യാണ്‍ ഒരുക്കിയിരിക്കുന്നു.