പോലീസിന്റെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവര്‍: ഇറോം ശര്‍മിള

single-img
6 December 2019

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കാര്യത്തിൽ പോലീസ് നടപടിയെ പിന്തുണയ്ക്കരുതെന്നും കൊലപാതങ്ങള്‍ക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവരാണെന്നും മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള. പോലീസിന്റെ ഇതുപോലുള്ള ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കും.

ആയുധം ധരിച്ചവരുടെ അധികാരദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണെന്നും ഇറോം പറഞ്ഞു.
ഇന്നലെ ഹൈദരാബാദില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന പ്രതികളെ ഏറ്റുമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു ഇറോം.