ഹൈദരാബാദിലെ പൊലീസ് നടപടി രാജ്യത്തെ ഭയപ്പെടുത്തുന്ന സംഭവം:രൂക്ഷവിമര്‍ശനവുമായി മനേകാഗാന്ധി

single-img
6 December 2019

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നതിനെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗല്‍ഭര്‍ രംഗത്ത്. ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല ഭയാനകമായ സംഭവമാണ്. രാജ്യത്തെ ഭയപ്പെടുത്തുന്ന സംഭവമാണിത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ മനുഷ്യരെ വെടിവെച്ചുകൊല്ലാന്‍ പാടില്ലെന്ന് മനേകാ ഗാന്ധി പ്രതികരിച്ചു.

‘നിങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാന്‍ അവകാശമില്ല. പ്രതികളെ കോടതി കൈകാര്യം ചെയ്യട്ടെ,അല്ലാതെ നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ പോകാതെ പ്രതികളെ പൊലീസ് തന്നെ വെടിവെച്ചുകൊല്ലുകയാണെങ്കില്‍ നിയമവും കോടതിയുമൊക്കെ എന്തിനാണ്’ എന്ന് അവര്‍ ചോദിച്ചു. അതേസമയം വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പൊലീസ് വേണ്ടവിധം ജാഗ്രതപുലര്‍ത്തിയില്ലെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച് കമ്മീഷന്‍ സംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു.