കൈവെട്ട് കേസ് അവസാനിപ്പിക്കാന്‍ പൊലീസിന് വാഗ്ദാനം ചെയ്തത് 5 ലക്ഷം രൂപ കൈക്കൂലി; തുറന്നു പറഞ്ഞ് റിട്ട. എസ് പി പി എന്‍ ഉണ്ണിരാജന്‍

single-img
6 December 2019

വിവാദ വെളിപ്പെടുത്തലുമായി കുപ്രസിദ്ധ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുന്‍ എസ് പി പിഎന്‍ ഉണ്ണിരാജന്‍. തൊടു പുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസന്വേഷണത്തെക്കുറിച്ചാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍. പ്രമുഖ ഒണ്‍ലൈന്‍ മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് തുറന്നു പറച്ചില്‍.

2010 ജൂലൈയില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയത് ഒരു സംഘം .എന്നാല്‍ പ്രതികളായി ഹാജരായത് മറ്റൊരു സംഘമാണെന്ന് മുന്‍ എസ് പി പി എന്‍ ഉണ്ണി രാജന്‍ പറയുന്നു.കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു അത്. ഹാജരായ പ്രതികളെ വച്ച് കേസവസാനിപ്പിക്കാന്‍ പൊലീസിന് വാഗ്ദാനം ചെയ്തത് 5 ലക്ഷം രൂപയാണെന്നും ലേഖനത്തില്‍ പറയുന്നു.

പണം നിരസിച്ച ക്രൈംബ്രാഞ്ച് കേസന്വേഷണം ശരിയായ ദിശയിലാണ് കൊണ്ടു പോയത്. ഹാജരായ പ്രതികള്‍ ഇത്രയും തുക നല്‍കാന്‍ കഴിവുള്ളവരായിരുന്നില്ല. കേസിലെ ഗൂഡാലോചനയും തീവ്രവാദ ബന്ധവും കണ്ടെത്തിയാണ് കേസ് അവസാനിപ്പി ച്ചതെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു. കേരളത്തിലെ അദ്യത്തെ യുഎ പിഎ കേസായിരുന്നു കൈവെട്ട് കേസ്.