വെള്ളം ചോദിച്ചെത്തി; കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അജ്ഞാതന്‍ എട്ടാം ക്ലാസുകാരിയെ പീ‍ഡിപ്പിച്ചു

single-img
6 December 2019

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിക്ക് നേരെ പീഡനം. മറ്റാരും ഇല്ലാതിരുന്ന സമയം വീട്ടില്‍ അതിക്രമിച്ചു കയറിയാണ് അജ്ഞാതന്‍ വിദ്യര്‍ത്ഥിനിയെ പീഡിപ്പിച്ചത്. വീട്ടിലേക്ക് വെള്ളം ചോദിച്ചെത്തിയ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കുകയായിരുന്നു.

സംഭവം നടന്ന ശേഷം ഒളിവിൽ പോയ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. ഈ വ്യക്തിക്കെതിരെ ഐപിസി 376 അടക്കമുള്ള വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.