കൈലാസവുമില്ല ,ഹിന്ദുരാജ്യവുമില്ല; നിത്യാനന്ദ ഹെയ്തിയില്‍;സഹായ അഭ്യര്‍ത്ഥന തള്ളിയതായും ഇക്വഡോര്‍

single-img
6 December 2019

ആള്‍ദൈവം നിത്യാനന്ദയെ ഒരുവിധത്തിലും സഹായിക്കുകയോ അഭയം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് ഇക്വഡോര്‍.നിത്യാനന്ദയുടെ ഒളിവ് ജീവിതവുമായി ബന്ധപ്പെട്ട് വന്ന ഇന്ത്യന്‍ മാധ്യമങ്ങളിലെ വാര്‍ത്ത അടിസ്ഥാനരഹിതമാണ്. നിത്യാനന്ദയുടെ ആവശ്യങ്ങളെ തങ്ങള്‍ തള്ളുകയാണ് ചെയ്തത്. ദക്ഷിണ അമേരിക്കയില്‍ ഭൂമി വാങ്ങാന്‍ സഹായിച്ചിട്ടില്ല. നിത്യാനന്ദ ഹെയ്തിലേക്ക് പോകുകയാണ് ചെയ്തതെന്നും ഇക്വഡോര്‍ വ്യക്തമാക്കി.
ഇക്വഡോറില്‍ വാങ്ങിയ ദ്വീപില്‍ ‘കൈലാസ’എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള നിത്യാനന്ദയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എംബസി വിശദീകരണവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണ് തന്റെ രാജ്യമെന്നും ‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ ആണിതെന്നും നിത്യാനന്ദ വെബ് സൈറ്റിലൂടെ അവകാശപ്പെട്ടിരുന്നു.ബലാത്സംഗ കേസില്‍ അറസ്റ്റ് ഉറപ്പാവുകയും് പാസ്പോര്‍ട്ടിന്റെ കാലാവധി തീരുകയും ചെയ്ത സാഹചര്യത്തില്‍ നിത്യാനന്ദ രാജ്യം വിട്ടത്.