സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; ‘കോടിയേരിക്ക് താത്കാലിക പകരക്കാരന്‍’ ചര്‍ച്ചയായേക്കും

single-img
6 December 2019

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് നടക്കും. നിലവിലെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് വീണ്ടും പോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചുമതല ആര്‍ക്കെങ്കിലും കൈമാറണമോ എന്ന കാര്യത്തില്‍ ചര്‍ച്ചയുണ്ടാകുമെന്ന് സൂചന ലഭിച്ചു.

കോടിയേരിയുടെ അഭാവത്തില്‍ പാര്‍ട്ടി ചുമതലകള്‍ നിറവേറ്റാന്‍ ചിലപ്പോള്‍ കേന്ദ്രകമ്മറ്റി അംഗം കൂടിയായ എം.വി ഗോവിന്ദനെ നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ കോടിയേരിബാലകൃഷ്ണന്‍ ചികിത്സകള്‍ക്കായി നേരത്തെ പോയ സാഹചര്യത്തില്‍ പാര്‍ട്ടിസെന്ററായിരുന്നു ചുമതലകള്‍ നിറവേറ്റിയിരുന്നത്. എന്നാല്‍ അദേഹത്തിന് തുടര്‍ചികിത്സ വേണ്ടിവന്ന സാഹചര്യത്തില്‍ അദേഹത്തിന്റെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഒരാള്‍ക്ക് താത്കാലിക ചുമതല നല്‍കണമെന്ന തീരുമാനത്തിലാണ് പാര്‍ട്ടി. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്രില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. അന്തിമതീരുമാനവും ഉടനുണ്ടായേക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചന നല്‍കുന്നു.