വനിതാ മാധ്യമ പ്രവര്‍ത്തയ്ക്കു നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രസ് ക്ലബ്ബ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍

single-img
5 December 2019

തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ആക്രമണം നടന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ച പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രസ്‌ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ വനിതാ മാധ്യമപ്രവര്‍ത്തയെ വീട്ടിലെത്തി ആക്രമിച്ചത്. രാത്രി സമയത്ത് നടന്ന സദാചാര ഗുണ്ടാ ആക്രമണം വനിതാ മാധ്യമപ്രവര്‍ത്തകരില്‍ അരക്ഷിത ബോധം ഉളവാക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.ആക്രമണത്തിനു പുറമേ അപവാദപ്രചരണവും ഇയാള്‍ നടത്തുന്നുണ്ട്. നീതിപൂര്‍വമായ അന്വേഷണത്തിലൂടെ ഇരയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

” ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ,

ഞങ്ങൾ വനിതാ മാധ്യമ പ്രവർത്തകർ, ഞങ്ങളുടെ സുഹൃത്തിനു നേരിട്ട, അനുഭവത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല.

ഒരു മാധ്യമ പ്രവർത്തക, സ്വന്തം കുഞ്ഞുങ്ങളുടെ ( ഏഴും എട്ടും വയസു മാത്രം പ്രായമുള്ള ) മുന്നിൽ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം അങ്ങും അറിഞ്ഞിരിക്കുമല്ലോ.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ ഈ സംഭവത്തിലൂടെ വെളിവാക്കിയ ക്രിമിനൽ സ്വഭാവം ഞങ്ങൾ ഓരോരുത്തരിലും അരക്ഷിത ബോധം ഉളവാക്കുന്നു.

എന്നാൽ അതിനേക്കാൾ നടുക്കം ഉണ്ടാക്കുന്നതാണ് ഞങ്ങളുടെ സുഹൃത്തിനെ മാനസികമായി പൂർണമായും തകർക്കുന്ന തരത്തിലുള്ള അയാളുടെ അപവാദ പ്രചാരണങ്ങൾ. എഫ് ഐ ആർ എടുത്ത ജാമ്യമില്ലാ കേസ് നില നിൽക്കുമ്പോൾ തന്നെ രാധാകൃഷ്ണൻ ഞങ്ങളുടെ സുഹൃത്തിനെയും അവരെ പിന്തുണയ്ക്കുന്നവരെയും അങ്ങേയറ്റം അപഹസിച്ച് നിന്ദ്യമായ കഥകൾ ഇറക്കിയിട്ടുണ്ട് ( അയാൾ അയച്ച മെയിൽ പരിശോധിച്ചാൽ ഇതു മനസ്സിലാകും )
.
രാധാകൃഷ്ണന്റെയും സത്യം അറിയാൻ ശ്രമിക്കാതെ അയാളെ പിന്തുണയ്ക്കുന്നവരുടെയും വാദങ്ങൾ കാണുമ്പോൾ പ്രതികരിക്കുന്ന സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചു ഞങ്ങൾ വീണ്ടും ഉൽക്കണ്ഠപ്പെടുകയാണ് .

ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴിൽ എടുക്കുന്നവരാണ് ഞങ്ങൾ. ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്.

ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂർവവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യർത്ഥിക്കുന്നു.

NWMI

Network of Women in Media, India
Attn:
Chief Minister’s Office, Kerala”

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ,ഞങ്ങൾ വനിതാ മാധ്യമ പ്രവർത്തകർ, ഞങ്ങളുടെ സുഹൃത്തിനു നേരിട്ട, അനുഭവത്തിന്റെ ഞെട്ടലിൽ…

Posted by Shahina Nafeesa on Wednesday, December 4, 2019