ടിക് ടോക് വഴി പ്രണയം; കാമുകനെ കണ്ടെത്താനിറങ്ങിയ യുവതി എത്തിയത് പൊലീസ് സ്റ്റേഷനില്‍

single-img
5 December 2019

ടിക് ടോക് വഴി പ്രണയിച്ച യുവാവിനെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ട യുവതി എത്തിച്ചേര്‍ന്നത് പൊലീസ് സ്റ്റേഷനില്‍. തൃശൂര്‍ ചേലക്കരയിലാണ് യുവതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കാമുകനെ തിരക്കിയിറങ്ങിയ യുവതിയെ തട്ടിപ്പുകാരിയെന്ന് സംശയിച്ചാണ് നാട്ടുകാര്‍ പിടികൂടിയത്.

തൊടുപുഴ സ്വദേശിയാണ് യുവതി.ഡെങ്കിപ്പനി സര്‍വേയ്ക്കായി ആര്ഗ്യ വകുപ്പില്‍ നിന്ന് എത്തിയതെണെന്നു പറഞ്ഞാണ് ഇവര്‍ പ്രദേശത്തെ വീടുകളില്‍ കയറി ഇറങ്ങിയത്. കാമുകന്റെ വീടു കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. സംശയം തോന്നിയ വീട്ടമ്മമാര്‍ ആശാ വര്‍ക്കറെ വിളിച്ച് അന്വേഷിച്ചു. സര്‍വേയ്ക്ക് ആലെ അയച്ചിട്ടില്ലെന്നറിഞ്ഞതോടെ സംഷയം ഇരട്ടിച്ചു. തട്ടിപ്പു നടത്താനായാണ് ഇവര്‍വന്നെതെന്ന് ധരിച്ച നാട്ടുകാര്‍ യുവതിയെ പൊലീസിലേല്‍പ്പിച്ചു.

യുവാവിന്റെ വീടിനു സമീപത്തെത്തും മുമ്പ് യുവതിയുടെ ശ്രമം വിഫലമായി. വിവാഹബന്ധം വേര്‍പെടുത്തി തനിച്ചു താമസിക്കുന്ന യുവതി ടിക്ടോക് വഴിയാണ് യുവാവുമായി പ്രണയത്തിലാകുന്നത്.
എന്നാല്‍ പങ്ങാരപ്പിള്ളി സ്വദേശിയായ യുവാവ് തഴഞ്ഞതോടെ ഇയാളുടെ വീട് കണ്ടു പിടിക്കാനാണു യുവതി ചേലക്കരയിലെ ത്തിയതെന്നു പൊലീസ് വ്യക്തമാക്കി. പിന്നീട് സഹോദരനെ വിളിച്ചു വരുത്തി യുവതിയെ ഒപ്പം പറഞ്ഞയച്ചു.