ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തി

single-img
5 December 2019

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ഏതാനും മാസം മുന്‍പ് കൂട്ട ബലാത്സംഗത്തിമന് ഇരയായ പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തി. 2018ല്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ അതേ സംഘം തന്നെയാണ് വീണ്ടും പെണ്‍കുട്ടിയെ അക്രമിച്ചതെന്നാണ് സൂചന. പെണ്‍കുട്ടി താമസിക്കുന്ന ഗ്രാമത്തിനു പുറത്തേക്ക് അവളെ വിളിച്ചുകൊണ്ടുവന്ന ശേഷമാണ് സംഘം ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. നിലവില്‍ പെണ്‍കുട്ടി ലക്നൗവിലെ ട്രോമ സെന്ററില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സംഘടിച്ചിരിക്കുകയാണ്.