തമിഴ്നാട്ടില്‍ ബിജെപി ഉപാധ്യക്ഷന്‍ ഡിഎംകെയില്‍ ചേര്‍ന്നു

single-img
5 December 2019

ബിജെപിക്ക് ശക്തമായ തിരിച്ചടിയായി തമിഴ്‌നാട്ടിലെ ഉപാധ്യക്ഷൻ ബിടി അരസകുമാര്‍ പാര്‍ട്ടി വിട്ട് ഡിഎംകെയില്‍ ചേര്‍ന്നു. ഡിഎംകെയുടെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തിയാണ് അരസകുമാര്‍ പാർട്ടി അംഗത്വം സ്വീകരിച്ചത്.

ഈ മാസംര്‍ 1ന് ഡിഎംകെ നേതാവായ എംകെ സ്റ്റാലിനെ പുകഴ്ത്തി അരസകുമാര്‍ സംസാരിച്ചിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് ബിജെപി കേന്ദ്രനേതൃത്വം അരസകുമാറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി സ്റ്റാലിനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് അരസകുമാര്‍ അപ്പോൾ വിശദീകരണം നല്‍കിയത്.

അതേസമയം ശരിയായ സമയത്ത് സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുമെന്ന് താന്‍ പറഞ്ഞതായും അരസകുമാര്‍ കേന്ദ്ര നേതൃത്വത്തോട് പറഞ്ഞിരുന്നു. തന്റെ മാതൃസംഘടനയാണ് ഡിഎംകെ. അതിനാലാണ് അതില്‍ ചേര്‍ന്നത്. കഴിഞ്ഞ 20 വര്ഷങ്ങളായി തനിക്ക് സ്റ്റാലിനുമായി നല്ല ബന്ധമാണുള്ളത്. ഇപ്പോൾ അദ്ദേഹം ഒരു അവസരം നല്‍കി. താൻ അത് സ്വീകരിച്ചുവെന്ന് അരസകുമാര്‍ ഡിഎംകെ പ്രവേശനത്തെ കുറിച്ച് പ്രതികരിച്ചു.