ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 61 പോയിന്റ് ഉയര്‍ന്നു

single-img
5 December 2019

മൂംബൈ: ഓഹരി വിപണിയല്‍ ഇന്ന് നേട്ടതോതടെ തുടക്കം. ആര്‍ബിഐയുടെ പണവായ്പ നയത്തിനു മുന്നോടിയായാണ് വിപണിയില്‍ നേട്ടം കാണുന്നത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 61 പോയന്റ് നേട്ടത്തില്‍ 40911ലെത്തി. നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 12057ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്‌ഇയിലെ 805 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 555 ഓഹരികള്‍ നഷ്ടത്തിലുമാണ്. സീ എന്റര്‍ടെയന്‍മെന്റ്, ടൈറ്റന്‍ കമ്ബനി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, റിലയന്‍സ്, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.