ത്രിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍

single-img
5 December 2019

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തി.
തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ളാ​ണു രാ​ഹു​ല്‍ ഗാ​ന്ധി​ക്കു വ​യ​നാ​ട്ടി​ലു​ള്ള​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​നു ക​രു​വാ​ര​കു​ണ്ട് ഗ​വ. ഹൈ​സ്കൂ​ളി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ടെ​ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍​ക്കു തു​ട​ക്ക​മാ​കും.​

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മീ​ന​ങ്ങാ​ടി ചോ​ള​യി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എം.​ഐ. ഷാ​ന​വാ​സ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. 11ന് ​ബ​ത്തേ​രി സ​ര്‍​വ​ജ​ന സ്കൂ​ളി​ല്‍ പാമ്പ്‌ ക​ടി​യേ​റ്റ് മ​രി​ച്ച ഷ​ഹ​ല ഷെ​റി​ന്‍റെ വീ​ടും, സ​ര്‍​വ​ജ​ന സ്കൂ​ളും സ​ന്ദ​ര്‍​ശി​ക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ഡലത്തില്‍ നിരവധി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക.