മോദി ധനമന്ത്രിയാക്കിയത് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ആളിനെ: രാഹുല്‍ ഗാന്ധി

single-img
5 December 2019

ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂക്ഷമായ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി രം​ഗ​ത്ത്. ഇന്ത്യൻറെ സാമ്പത്തിക വളര്‍ച്ച ഇത്രയധികം കുറയാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് രാഹുല്‍ മലപ്പുറത്തു കുറ്റപ്പെടുത്തി.

സാമ്പത്തിക ശാസ്ത്രം എന്നതിനെ സംബന്ധിച്ച് ഒരു ചുക്കും അറിയാത്ത ആളെയാണ് മോദി ധനമന്ത്രിയാക്കിയത്. അദ്ദേഹം ഭരിക്കുമ്പോള്‍ ആര്‍ക്കും ചോദ്യം ചോദിക്കാനുള്ള അവകാശം ഇല്ല. ഇപ്പോഴുള്ള ഉള്ളിയുടെ വിലവര്‍ദ്ധനയെ പ്രതിരോധിക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിയുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

മുൻപ് കേന്ദ്ര ധനമന്ത്രിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്തെത്തിയിരുന്നു. ഉള്ളിക്ക് പകരമായി വെണ്ണപ്പഴമാണോ ധനമന്ത്രി കഴിക്കുന്നത് എന്നായിരുന്നു ചിദംബരത്തിന്‍റെ പരിഹാസം.