റിലീസിനൊരുങ്ങി മാമാങ്കം; ‘ചിത്രം കണ്ട് കണ്ണു നിറഞ്ഞു പോയി’, ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നിര്‍മ്മാതാവ്

single-img
5 December 2019

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.ബിഗ് ബജറ്റ് ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വഹിച്ച ഈ ചിത്രം നാല് ഭാഷകളിലായി ഡിസംബര്‍ 12 ന് റിലീസ് ചെയ്യും

ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സെന്‍സറിങ് കഴിഞ്ഞു താന്‍ ചിത്രം കണ്ടെന്നും, കണ്ടപ്പോള്‍ കണ്ണു നിറഞ്ഞുപോയെന്നുമാണ് നിര്‍മ്മാതാവ് പറയുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

” മാമാങ്ക വിശേഷങ്ങൾ … അങ്ങിനെ മലയാളം സെൻസർ കഴിഞ്ഞു.. പ്രതീക്ഷിച്ചപോലെ യുഎ സർട്ടിഫിക്കറ്റ് … ഇനിയുള്ളത് അന്യഭാഷകളിലെ സെൻസറിങ്…അതും ഏതാനും ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു… ഓരോ മലയാളിക്കും അഭിമാനമായിരിക്കും ഈ സിനിമ… സെൻസറിനു ശേഷം ഞാനും,സുഹൃത്തുക്കളും കൂടി സിനിമ കണ്ടു… കണ്ണ് നിറഞ്ഞു പോയി😢 സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു…. രണ്ടുവർഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി… പരിചിതമല്ലാത്ത പല മേഖലകളിൽ കൂടിയും നിങ്ങളെ
ഈ സിനിമ കൊണ്ടുപോകുന്നു… രണ്ടരമണിക്കൂറോളം നിങ്ങൾ അത്ഭുതങ്ങളുടെയും, ആകാംഷയുടേ
യും ലോകത്തായിരിക്കും എന്നതിൽ എനിക്ക് സംശയമേയില്ല…
ഈ സിനിമയെ നശിപ്പിക്കാൻ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്… കുപ്രചരണങ്ങൾക്കും അസത്യങ്ങൾക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാൻ ഇപ്പോൾ സമയമില്ല😹… കാത്തിരിക്കൂ ഏതാനും ദിവസങ്ങൾ കൂടി, മലയാളത്തിൻറെ ആ മാമാങ്ക മഹോത്സവത്തിനായി❤ ”

മാമാങ്ക വിശേഷങ്ങൾ … അങ്ങിനെ മലയാളം സെൻസർ കഴിഞ്ഞു.. പ്രതീക്ഷിച്ചപോലെ യുഎ സർട്ടിഫിക്കറ്റ് … ഇനിയുള്ളത് അന്യഭാഷകളിലെ…

Posted by Venu Kunnappilly on Sunday, December 1, 2019