ഉള്ളികിലോയ്ക്ക് 25 രൂപ; തിക്കിലും തിരക്കിലും ആളുകള്‍ക്ക് പരുക്ക്

single-img
5 December 2019

ഉള്ളിവില അനിയന്ത്രിതമായതോടെ സാധാരണക്കാരാണ് ദുരിതത്തിലായത്. ആളുകളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ ഉള്ളിവില കുറച്ച് നല്‍കാന്‍ തീരുമാനിച്ചു.വിജയനഗരിയിലെ സര്‍ക്കാരിന്റെ ഉള്ളി വില്‍പ്പന കേന്ദ്രത്തിലേക്ക് ് ആയിരക്കണക്കിന് ആളുകളാണ് ഇരച്ചുകയറിയത്. കിലോയ്ക്ക് 25 രൂപ നിരക്കിലായിരുന്നു വില്‍പ്പന. വിപണിയില്‍ നൂറ് രൂപയ്ക്ക് മുകളില്‍ ഈടാക്കുന്ന ഉള്ളി ന്യായവിലയ്ക്ക് ലഭ്യമാകുമെന്ന് അറിഞ്ഞെത്തിയവര്‍ ഓരോരുത്തരും സ്‌റ്റോക്ക് തീരുമെന്ന പേടിയില്‍ തിക്കിതിരക്കി. ഈ തിക്കുംതിരക്കും അനിയന്ത്രിതമായതോടെ ആളുകള്‍ വീഴുകയും ചവിട്ടേറ്റ് പരുക്കേല്‍ക്കുകയും ചെയ്തതുവെന്നാണ് വിവരം.

തിക്കിതിരവില്‍പ്പന കേന്ദ്രത്തിനകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ നിലത്തുവീണ വൃദ്ധനെയും കാണാം. പല ആളുകള്‍ക്കും പരുക്കേറ്റതായാണ് വിവരം. രാജ്യത്തെ ഉള്ളി ഇറക്കുമതി വര്‍ധിപ്പിച്ച് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയി്ട്ടുണ്ട്.തുര്‍ക്കി,ഈജിപ്ത് ,ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിനിടെ മൊത്തകച്ചവടക്കാര്‍ക്ക് സംഭരിക്കാവുന്ന പരിധിയും സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.