എന്റെ വീട്ടില്‍ ഉള്ളി അധികം ഉപയോഗിക്കാറില്ല, ഉള്ളിവിലയില്‍ ഞാന്‍ അസ്വസ്ഥയല്ല; നിര്‍മല സീതാരാമന്‍

single-img
5 December 2019

ഡല്‍ഹി: രാജ്യത്ത് അനുദിനം ഉള്ളി വില കുതിച്ചുയരുന്നതോടെ കച്ചവടക്കാരും സാധാരണ ജനങ്ങളും ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നും അതിനാല്‍ ഉള്ളിയുടെ വിലവര്‍ധനവ് വ്യക്തിപരമായി തന്നെ ബാധിക്കുന്നില്ലെന്നുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

രാജ്യത്ത് ഉള്ളിയുടെ വിലക്കയറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ വിശദീകരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. ‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയെ കഴിക്കാറില്ല. ഉള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്’- നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം സഭാംഗങ്ങളില്‍ ചിരി പടര്‍ത്തി.എന്നാല്‍ ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്ന് സഭയിലെ മറ്റൊരംഗം അഭിപ്രായപ്പെട്ടു.