കര്‍ണാടക ഉപതെരഞ്ഞെടുപ്പുകള്‍ ഇന്ന്‌ നടക്കും; ആശങ്കയോടെ യെദ്യൂരപ്പ സര്‍ക്കാര്‍

single-img
5 December 2019

ബംഗലൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഇന്ന്‌ നടക്കും. 15 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടക്കുക. യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പുക ളായതില്‍ ആശങ്കയിലാണ് ബിജെപി സര്‍ക്കാര്‍.

17 വി​മ​ത കോ​ണ്‍​ഗ്ര​സ്, ജെ​ഡി​എ​സ് എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു നടക്കുന്നത്. വി​മ​ത​ര്‍ പി​ന്തു​ണ പി​ന്‍​വ​ലി​ച്ച​തോ​ടെ​യാ​യി​രു​ന്നു എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി നേ​തൃ​ത്വം ന​ല്‍​കി​യ കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ര്‍​ക്കാ​ര്‍ വീ​ണ​ത്. 13 വി​മ​ത​ര്‍​ക്കു ബി​ജെ​പി സീ​റ്റ് ന​ല്‍കിയിട്ടുണ്ട്‌.

അ​ധി​കാ​ര​ത്തി​ല്‍ തു​ട​ര​ണ​മെ​ങ്കി​ല്‍ ആ​റു സീ​റ്റു​ക​ളെ​ങ്കി​ലും യെ​ദി​യൂ​ര​പ്പ​യ്ക്ക് വേ​ണം. ഇ​ല്ലെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച്‌ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ യെ​ദി​യൂ​ര​പ്പ​യ്ക്ക് അ​ധി​കാ​രം ന​ഷ്ട​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 15 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 12 കോ​ണ്‍​ഗ്ര​സി​ന്‍റെ​യും മൂ​ന്നെ​ണ്ണം ജെ​ഡി-​എ​സി​ന്‍റെ​യും സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്.