സാമ്പത്തിക തട്ടിപ്പ്: നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി

single-img
5 December 2019

പിഎൻബി ബാങ്ക് വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ സാമ്പത്തിക തട്ടിപ്പ് കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

കോടതിയുടെ ഈ പ്രഖ്യാപനത്തോടെ നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം ഇടക്കാൻ സാധിക്കും. ഇപ്പോൾ തന്നെ നീരവ് മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് രത്നവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുൽ ചോക്സിയും. 2018 ജനുവരിയോടെയാണ് ഇരുവരും ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് പോയത്.