നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം

single-img
5 December 2019

ദില്ലി: നിപാ വൈറസ് ബാധിതകരെ ചികിത്സിച്ച് അസുഖം പകര്‍ന്ന് മരണമടഞ്ഞ പേരാമ്പ്ര ഇഎംഎസ് മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശേരിയ്ക്ക് മരണാനന്തര ബഹുമതിയായി ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ്. നഴ്‌സിങ് മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യാന്തര അവാര്‍ഡാണിത്.

കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. നിപ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര ആശുപത്രിയിലെ രോഗിയെ പരിചരിച്ചിരുന്നത് ലിനിയായിരുന്നു. ഇവര്‍ക്കും വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എങ്കിലും മെയ് 21ന് ലിനി ഈ ലോകത്തോട് വിടപറയുകയായിരുന്നു. ലിനിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.