ഓട്ടോമൊബൈല്‍ വിപണിയെ സാമ്പത്തിക തകര്‍ച്ച ബാധിച്ചാൽ റോഡുകളില്‍ ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്നത് എങ്ങിനെ; ചോദ്യവുമായി ബിജെപി എംപി

single-img
5 December 2019

ഉള്ളിയുടെ വില രാജ്യമാകെ ക്രമാതീതമായി വർദ്ധിക്കുമ്പോൾ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തി ബിജെപി എംപി വിരേന്ദ്ര സിങ് മസ്ത്.

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വിപണിയെ സാമ്പത്തിക മാന്ദ്യം ബാധിച്ചെന്ന ആരോപണത്തിനെതിരെയായിരുന്നു യുപിയിലെ ബല്ലിയയില്‍ നിന്നുള്ള എംപി ലോക്‌സഭയില്‍ നടത്തിയ പ്രസ്താവന.

‘രാജ്യത്തെയും ഭരിക്കുന്ന സർക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണു ചിലര്‍ ഓട്ടോമൊബൈല്‍ മേഖല തകര്‍ച്ചയിലാണെന്നു പറയുന്നത്. അത്തരത്തിൽ ഓട്ടോമൊബൈല്‍ വിപണിയില്‍ തകര്‍ച്ചയുണ്ടെങ്കില്‍ പിന്നെങ്ങനെയാണ് റോഡുകളില്‍ ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്നത്?’- അദ്ദേഹം ചോദിച്ചു.