സ്വന്തം മകളെ പീഡിപ്പിച്ച ഡപ്യൂട്ടി തഹസിൽദാര്‍ക്കെതിരെ കേസെടുത്തു; പരാതി നല്‍കിയത് രണ്ടാനമ്മ

single-img
5 December 2019

അമ്മ മരിച്ച ശേഷം മകളെ അച്ഛൻ നിരന്തരം പീഡിപ്പിച്ചതായി രണ്ടാനമ്മയുടെ പരാതി. പീഡനത്തിന് ഇരയായ പെൺകുട്ടി ചൈൽഡ് ലൈനിന് നൽകിയ പരാതിയെ തുട‍ര്‍ന്ന് ഡപ്യൂട്ടി തഹസിൽദാറായ അച്ഛനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു . പ്രതിക്കെതിരെ രണ്ടാനമ്മയും മുഖ്യമന്ത്രിക്ക് പരാതി നൽകി.

പിതാവ് കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നതായി രണ്ടാനമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇയാളുടെ പീഡനത്തിൽ നിന്ന് മകളെ രക്ഷിക്കാൻ പത്തും പന്ത്രണ്ടും അടിവസ്ത്രം ധരിപ്പിച്ച് കിടത്തിയതായും രണ്ടാനമ്മ ഒരു പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി.

‘മകൾ വാപ്പച്ചിടെ അടുത്ത് കിടക്കാൻ പേടിയാണെന്ന് പറഞ്ഞു. ഞാൻ എന്ത് ചെയ്യാനാണ്? മറ്റുള്ളവരുടെ അടുക്കൽ പറഞ്ഞിട്ടും ഒരു കഥയുമില്ല. സഹോദരങ്ങളെല്ലാം അവരുടെ സൈഡ്. മകളെ പലപ്പോഴും പത്തും പന്ത്രണ്ടും പാന്റീസ് ഇടീച്ചാണ് ഞാൻ കിടത്തിയത്. എന്നാൽ പോലും മോൾക്ക് പേടിയാണ്. പലപ്പോഴും രാത്രീല് ഞെട്ടിയുണ‍ര്‍ന്ന് ഉമ്മച്ചീ ഉമ്മച്ചീന്ന് വിളിക്കും. ‘- അവർ പറഞ്ഞു.

സ്‌കൂളിൽ കുട്ടി കരയുന്നത് കണ്ട് ടീച്ചർ ചോദിച്ചപ്പോൾ വാപ്പയിൽ നിന്ന് മോശമായ അനുഭവം നേരിടുന്നുണ്ടെന്ന് പറഞ്ഞതായി ടീച്ച‍ര്‍ അമ്മയോട് പറഞ്ഞു. തുടർന്ന് കൗൺസിലറെ കാണണം എന്നും അവർ ആവശ്യപ്പെട്ടു. ഇതേ സ്കൂളിൽ തന്നെയുള്ള കൗൺസില‍ര്‍മാര്‍ കുട്ടിയോട് സംസാരിക്കുകയും തുടർന്ന് ചൈൽഡ്‌ലൈനിനെ വിവരമറിയിക്കുകയുമായിരുന്നു. നിലവിൽ കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് കൈമാറി. പരാതിയിന്മേൽ പോലീസ് പ്രതിക്കായിതെരച്ചിൽ ആരംഭിച്ചു. ഇയാൾ ഒളിവിലാണ്.