‘തന്നെഅടിച്ചമര്‍ത്താനാകില്ല,രാജ്യം ചരിത്രപരമായ മോശം സാമ്പത്തികാവസ്ഥയില്‍’;തുറന്നടിച്ച് ചിദംബരം

single-img
5 December 2019

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിദംബരം. ഐഎന്‍എക്‌സ് മീഡിയ ഇടപാട് കേസില്‍ ജയിലായിരുന്ന ചിദംബരം ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് പ്രസ്താവന നടത്തിയത്. തന്നെ അടിച്ചമര്‍ത്താന്‍ കേന്ദ്രത്തിനാകില്ല. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുന്‍ ധനവകുപ്പ് മന്ത്രി ആരോപിച്ചു.

ജയില്‍ മോചനത്തില്‍ സന്തോഷമുണ്ട്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനായി. സുപ്രിംകോടതിയില്‍ വിശ്വാസമുണ്ട്. തന്നെ അടിച്ചമര്‍ത്താനാകില്ല. കശ്മീരികള്‍ക്ക് അടിസ്ഥാന സൗകര്യം നിഷേധിച്ചു. ജിഡിപി ഏറ്റവും മോശമായ അവസ്ഥയിലാണെന്നും അദേഹം തുറന്നടിച്ചു. പ്രധാനമന്ത്രി മോദി സമ്പദ് വ്യവസ്ഥയെ കുറിച്ച് മൗനംപാലിക്കുകായണ്. അച്ചാ ദിന്‍ വന്നോ എന്ന കാര്യം കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നുണഅട്. സാമ്പത്തി വളര്‍ച്ച ഇടിഞ്ഞുതാണത്തില്‍ സന്തോഷിക്കുന്ന സര്‍ക്കാരാണിതെന്നും അദേഹം കുറ്റപ്പെടുത്തി. നൂറ് ദിനത്തെ ജയില്‍വാസത്തിന് ശേഷമാണ് അദേഹം ജാമ്യത്തില്‍ ഇറങ്ങിയത്.