ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് റിപോര്‍ട്ട് തള്ളി വൈറ്റ്ഹൗസ്

single-img
4 December 2019

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ യുഎസ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ ഇംപീച്ച്‌മെന്റ് റിപ്പോര്‍ട്ട് വൈറ്റ് ഹൗസ് തള്ളി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ട്രംപ് തന്റെ ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന അരോപണത്തിന് തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി യാണ് നടപടി.

ട്രംപിനെതിരായ തെളിവുകള്‍ നല്‍കുന്നതില്‍ യുഎസ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഷിഫും ഡെമോക്രാറ്റുകളും തീര്‍ത്തും പരാജയപ്പെട്ടെന്ന് വൈറ്റ് ഹൗസ് വക്താവ് സ്‌റ്റെഫാനി ഗ്രിഷാം ആരോപിച്ചു. ഈ റിപ്പോര്‍ട്ടില്‍ അവരുടെ നിരാശയല്ലാതെ മറ്റൊന്നും പ്രതിഫലിപ്പിക്കുന്നില്ലെന്നും ഗ്രിഷാം പറഞ്ഞു. ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി റിപോര്‍ട്ട് ഇന്നു പുറത്തുവിട്ടേക്കും.


അതേസമയം, തനിക്കെതിരേ നടക്കുന്ന ഇംപീച്ച്‌മെന്റ് വിചാരണയ്ക്ക് സാക്ഷ്യം വഹിക്കാനെത്തില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നീതിയുക്തമായ വിചാരണയല്ല നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് യുഎസ് കോണ്‍ഗ്രസിന്റെ ക്ഷണം ട്രംപ് നിരസിച്ചത്.