തൃശൂര്‍ പോലീസ്‌ അക്കാദമിയിലെ എസ്ഐ ആത്മഹത്യ ചെയ്ത നിലയില്‍

single-img
4 December 2019

തൃശൂര്‍ പോലീസ്‌ അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ കട്ടപ്പന വാഴവര സ്വദേശി അനില്‍ കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് അക്കാദമിയില്‍ അനില്‍ കുമാറിന് കാന്റീന്‍ ചുമതലയായിരുന്നു.

മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം അനില്‍ ആത്മഹത്യ ചെയ്യാനിടയായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നിലവില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.