ഉപമുഖ്യമന്ത്രിക്ക് എന്ത് അധികാരമുണ്ട്? അതൃപ്തി തുറന്നു പറഞ്ഞ് ശരദ് പവാര്‍

single-img
4 December 2019

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയായി ഏതാനും ദിവസങ്ങള്‍ മാത്രം പിന്നിടവെ അതൃപ്തി തുറന്നുപറഞ്ഞ് എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ശരദ് പവാര്‍.ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവിയും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും ലഭിച്ചു.എന്നാല്‍ എന്‍സിപിക്ക് എന്താണ് ലഭിച്ചതെന്ന് അദേഹം ചോദിച്ചു. എന്‍സിപിക്ക് ശിവസേനയേക്കാള്‍ രണ്ട് സീറ്റ് മാത്രമാണ് കുറവുള്ളത്.

എന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ പത്ത് സീറ്റ് അധികമുണ്ട്. ഉപമുഖ്യമന്ത്രിക്ക് പ്രത്യേകിച്ച് അധികാരങ്ങളൊന്നുമില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. എന്‍സിപി-കോണ്‍ഗ്രസ് യോഗത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ മോശം പെരുമാറ്റമാണ് അജിത് പവാറിനെ ബിജെപിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. സഖ്യം നടക്കില്ലെന്നായിരുന്നു അദേഹം കരുതിയിരുന്നതെന്നും ശരദ് പവാര്‍ പറഞ്ഞു.മഹാരാഷ്ട്രയില്‍ ഏറെദിവസം നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് മഹാവികാസ് അഘാഡി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്.