സന്നിധാനത്ത് ഇനിമുതല്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല

single-img
4 December 2019

ശബരിമല: ശബരിമലയില്‍ ഇന്നുമുതല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

ശബരിമല സോപാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തെ തുടര്‍ന്നാണ് മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

സന്നിധാനത്ത് മൊബൈല്‍ ഉപയോഗിക്കുന്നത് പിടിച്ചാല്‍ ആദ്യം താക്കീത് നല്‍കും. ആവര്‍ത്തിച്ചാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു.