യുപി സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരില്‍ സ്വകാര്യ സ്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

single-img
4 December 2019

യുപി സ്‌കൂളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ പട്ടേരിയിൽ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ പയ്യാവൂർ കാഞ്ഞിരക്കൊല്ലി സ്വദേശി ടിന്‍റോ ജോസിനെയാണ് ഉളിക്കൽ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

തങ്ങളെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് സ്‌കൂളിലെ യുപി വിഭാഗത്തിൽപ്പെട്ട രണ്ട് കുട്ടികൾ നൽകിയ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റിന് ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.