ഐഎഫ്എഫ്കെ: ഡെലിഗേറ്റ് സെൽ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു

single-img
4 December 2019

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനം തുടങ്ങി. സാംസ്‌കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രമേളയായി മാറാന്‍ ഐഎഫ്എഫ്കെയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ആ പാരമ്പര്യം നിലനിര്‍ത്താൻ തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നടൻ ഇന്ദ്രൻസ്,ചലച്ചിത്ര അക്കാദമിചെയർമാൻ കമൽ,വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍,ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ പങ്കെടുത്തു.