ഐഎഫ്എഫ്കെ: ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി; ആദ്യ പാസ് നടി അഹാനയ്ക്ക്

single-img
4 December 2019

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. നടി അഹാനാ കൃഷ്ണകുമാറിന് സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ ആദ്യ പാസ് നല്‍കി. ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലിലെ 10 കൗണ്ടറുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റാം.

പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി 7 മണി വരെയാകും പാസ് വിതരണം. ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുക.