തൂവാല കാണാനില്ല എന്ന പരാതിയുമായി മുന്‍ റെയിൽവേ ഉദ്യോ​ഗസ്ഥൻ; തമാശയായെടുത്ത പോലീസ് കിട്ടിയത് ‘വൻ പണി’

single-img
4 December 2019

അതെ, കാര്യം അത്ര നിസാരമായിരുന്നില്ല. നാഗ്പൂരിലെ ഹർഷവർധൻ ജിതയെന്ന റെയിൽവേ ഉദ്യോ​ഗസ്ഥനാണ് തൂവാല കാണാതെ പോയതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയത്. ഇയാൾ റെയില്‍വേയിലെ തന്റെ മുന്‍ സഹപ്രവര്‍ത്തകരെ കാണാന്‍ തിങ്കളാഴ്ച ഡിവിഷണല്‍ റെയില്‍വേ മാനേജറുടെ ഓഫീസില്‍ പോയിരുന്നതാണ്.

വന്ന കാര്യ സാധ്യത്തിനുശേഷം ഇവിടെ നിന്നും പോകുമ്പോഴാണ് കയ്യിലെ തൂവാല കാണാനില്ലെന്ന വിവരം അദ്ദേഹം ശ്രദ്ധിക്കുന്നത്. തന്റെ കൈവശം ഉണ്ടായിരുന്ന തൂവാല നഷ്ടമായെന്ന് വ്യക്തമായതോടെ ഹര്‍ഷവര്‍ധന്‍ സര്‍ദാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

തന്റെ തൂവാല മോഷ്ടിക്കപ്പെട്ടതാണെന്നും, ആരെങ്കിലും അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുകയും ചെയ്തു. എന്നാൽ ഈ പരാതി വെറുമൊരു തമാശയായിട്ടാണ് പോലീസ് ഉദ്യോ​ഗസ്ഥർ കണ്ടത്. അതിനാൽ തന്നെ പരാതി രജിസ്റ്റർ ചെയ്യാൻ ആദ്യം അവർ‌ തയ്യാറായില്ല.

പക്ഷെ പോലീസ് പരാതി സ്വീകരിക്കാതെ താൻ സ്റ്റേഷൻ വിട്ടു പോകില്ലെന്ന നിലപാട് പരാതിക്കാരൻ സ്വീകരിച്ചതോടെ പോലീസ് ഉദ്യോ​ഗസ്ഥർ വെട്ടിലായി. ഏറ്റവും ഒടുവിൽ പരാതി സ്വീകരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അദ്ദേഹം സ്റ്റേഷനിൽ നിന്ന് പോയത്. പക്ഷെ പോലീസ് സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.