മാര്‍ക്ക്ദാനം;മന്ത്രി കെ.ടി ജലീല്‍ അധികാരപരിധി ലംഘിച്ച്‌ ഇടപ്പെട്ടുവെന്ന് ഗവര്‍ണര്‍

single-img
4 December 2019

സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്ക്ദാനം സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിന്റെ ഇടപെടലിനെ സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്. മന്ത്രി അധികാരപരിധി വിട്ട് ഇടപ്പെട്ടുവെന്ന് കണ്ടെത്തിയ ഗവര്‍ണറുടെ ഓഫീസ് സര്‍വകലാശാലയുടെ വിശദീകരണവും തള്ളി. മാര്‍ക്ക് കൂട്ടാനുള്ള അധികാരം അദാലത്തിനുണ്ടായിരുന്നില്ല.

സാങ്കേതിക സര്‍വകലാശാലയില്‍ ബി.ടെക് വിദ്യാര്‍ത്ഥിയുടെ പരീക്ഷാപേപ്പര്‍ മൂന്നാംതവണയും പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള നിര്‍ദേശം അദാലത്തില്‍ നല്‍കിയതിന് എതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം തീരുമാനം കൈക്കൊണ്ട് വൈസ്ചാന്‍സലരുടെ നടപടി തെറ്റാണെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.