ഡല്‍ഹിയില്‍ മാര്‍ക്കറ്റുകളിലും നഗരങ്ങളിലുമായി 11000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും: കെജ്രിവാള്‍

single-img
4 December 2019

ജനങ്ങൾക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി ഡൽഹിയിലെ പ്രാധാന നഗരങ്ങളില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ 11000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഇതിൽ 4000 ഹോട്ട്സ്പോട്ടുകള്‍ ബസ് സ്റ്റോപ്പുകളിലും 7000 ഹോട്ട്സ്പോട്ടുകള്‍ നഗരത്തിലെ വിവിധ മാര്‍ക്കറ്റുകളിലും സ്ഥാപിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതിയിലെ ആദ്യ 100 ഹോട്ട്സ്പോട്ടുകള്‍ ഡിസംബര്‍ 16ന് ഉദ്ഘാടനം ചെയ്യും.” ഓരോ ആഴ്ചകളിലും 500 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. ഇനിയുള്ള ആറ് മാസം കൊണ്ട് 11000 ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും ” അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതേപോലെതന്നെ സംസ്ഥാനത്തെ റോഡുകള്‍ അന്താരാഷ്ട്രതലത്തിലേക്ക് മാറ്റുമെന്ന് ഒക്ടോബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനായി 400 കോടിയാണ് ചെലവായി കണക്കാക്കുന്നത്.