പ്രതി പൂവന്‍കോഴിയുടെ ട്രെയ്‌ലര്‍ പങ്കുവച്ച് മഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് ധനുഷ്‌

single-img
4 December 2019

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം 10 ലക്ഷത്തിനടുത്ത് ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞു. യൂട്രൂബ് ട്രെന്‍ഡിംഗിലും ട്രെയിലറുണ്ട്. നിരവധിപ്പേരാണ് ട്രെയ്‌ലറിനോട് പ്രതികരിച്ചത്. ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം ധനുഷാണ് ചിത്രത്തിന് ആശംസയുമായെത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററില്‍ പങ്കുവെച്ച ധനുഷ് പ്രിയസുഹൃത്ത് മഞ്ജുവിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകള്‍ക്കും ആശംകള്‍ നേര്‍ന്നു.മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമായ അസുരനില്‍ ധനുഷ് ആയിരുന്നു നായകന്‍. വമ്പന്‍ വിജയം നേടിയ ചിത്രത്തില്‍ ധനുഷിന്റെ ഭാര്യ വേഷമാണ് മഞ്ജു കൈകാര്യം ചെയ്തത്.