കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം; ശിശുക്ഷേമ സമിതിക്കെതിരെ ബാലാവകാശ കമ്മീഷന്‍

single-img
4 December 2019

തിരുവനന്തപുരം:കൈതമുക്കില്‍ അമ്മ നാലു കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ ആരോപണത്തെ തള്ളി ബാലാവകാശ കമ്മീഷന്‍. കുട്ടികള്‍ പട്ടിണി കിടന്നിട്ടില്ലെന്നും മണ്ണ് വാരിതിരിന്നിട്ടില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് മതിയായ വെയിറ്റുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

പട്ടിണി മൂലം മണ്ണ് വാരിത്തിന്നുവെന്ന ശിശുക്ഷേമ സമിതിയുടെ ആരോപണം വസ്തുതക്ക് നിരക്കാത്തതാണെന്നും അവര്‍ വ്യക്തമാക്കി. ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തകര്‍ കുട്ടികളുടെ വീട്ടിലെത്തിയപ്പോള്‍ ഇളയകുട്ടി മണ്ണ് വാരി കളിക്കുന്നത് കണ്ട് തെറ്റിദ്ധരിച്ചതാണെന്നും കമ്മീഷന്‍ ആരോപിച്ചു. ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തകര്‍ എഴുതി തയ്യാറാക്കിയ കടലാസില്‍ മാതാവ് ഒപ്പുവെക്കുക മാത്രമാണ് ചെയ്തതെന്നും കമ്മീഷന്‍ ആരോപിച്ചു. എന്നാല്‍ ബാലാവകാശ കമ്മീഷന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി ദീപക് പ്രതികരിച്ചു. കുട്ടികളെ പിതാവിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുത്താനാണ് ശിശുക്ഷേമസമിതിയിലാക്കിയതെന്ന് മാതാവും പ്രതികരിച്ചു.