ഉള്ളിവില നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; മൊത്ത വില്പനക്കാര്‍ക്ക് സംഭരണപരിധി 25 ടണ്‍ ആക്കി

single-img
4 December 2019

ഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വില നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പൂഴ്ത്തിവയ്പ്പ് തടയാന്‍ ഉള്ളിയുടെ സംഭരണപരിധി കുറച്ചു.മൊത്തവില്‍പ്പനക്കാര്‍ക്ക് സംഭരണ പരിധി 25 ടണ്‍ ആക്കി കുറച്ചു. ചില്ലറ വില്‍പ്പനക്കാര്‍ക്ക് അഞ്ചു ടണ്‍ ഉള്ളി സംഭരിക്കാം.

ഉള്ളി വില വലിയ തോതില്‍ വര്‍ധിച്ചതിനാല്‍ കയറ്റുമതി നിരോധിക്കുകയും സംഭരണശാലകളില്‍ സൂക്ഷിക്കുന്നത് നിയന്ത്രിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഈജിപ്തില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്തിരുന്നു.ഇറക്കുമതി ചെയ്ത ഉള്ളി കിലോയ്ക്ക് 60 രൂപ നിരക്കിലാണ് വില്പന നടക്കുന്നത്. ജനുവരിയില്‍ തുര്‍ക്കിയില്‍ നിന്നും ഉള്ളി ഉറക്കുമതി ചെയ്യാനാണ് തീരുമാനം.