നടി അഞ്ചലി അമീറിന് വധഭീഷണി; മുഖത്ത് അസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ ജീവിത പങ്കാളി

single-img
4 December 2019

നടി അഞ്ചലി അമീറിന് വധ ഭീഷണി. മുമ്പ് ഒരുമിച്ചു ജീവിച്ചിരുന്ന പങ്കാളിയാണ് അഞ്ചലിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മുഖത്ത് ആസിഡൊഴിക്കുമെന്നും ഇയാള്‍ പറഞ്ഞതായി അഞ്ചലി വെളിപ്പെടുത്തി. ഫെയ്‌സ് ബുക്കിലൂടെയാണ് താരം ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

https://www.facebook.com/anas.vc.koduvally he is that man

Posted by Anjali Ameer on Tuesday, December 3, 2019

ഒരിമിച്ചു ജീവിക്കുന്നതിനിടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് താരം ഇയാശം അറിയിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ഇയാളെയാണെന്നും അഞ്ചലി പറയുന്നു. ഇപ്പോള്‍ അയാള്‍ വധഭീഷണിയുമായെത്തി യിരിക്കുകയാണ്. പോസ്റ്റില്‍ ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

തനിക്കു ആരുമില്ലാത്തതിനാലാണ് ഇത്തരം ഭീഷണികളെന്നും രക്ഷിക്കണമെന്നും അഞ്ജലി പറയുന്നു. പോലീസില്‍ പരാതിപെട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ പേരമ്പ്‌ എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി സിനിമയില്‍ എത്തുന്നത് . ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള വ്യക്തി കൂടിയാണ് അഞ്ജലി അമീര്‍.