ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍, തടയാന്‍ ചെന്ന മകള്‍ക്ക് ഗുരുതര പരിക്ക്

single-img
3 December 2019

കാസര്‍ഗോഡ്: കാസര്‍ഗോഡ് കാഞ്ഞിരടുക്കത്ത് കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. തടയാന്‍ ചെന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരടുക്കം സ്വദേശി കല്യാണിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗോപാല കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. മരത്തടി ഉപയോഗിച്ച് ഗോപാലകൃഷ്ണന്‍ കല്യാണിയെ ആക്രമിക്കുകയായിരുന്നു. അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകള്‍ ശരണ്യക്ക് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റു. ശരണ്യയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.